GST at 18 per cent of hotel bill is the same: the unity government

ഹോട്ടല്‍ ബില്ലിലെ ജിഎസ്ടി 18 ശതമാനം തന്നെ: ഏകീകരിച്ച് സര്‍ക്കാര്‍, എസിയും നോണ്‍ എസിയും പണി തരും!!


ദില്ലി: രാജ്യത്തെ എസി ഹോട്ടലുകളില്‍ ഈടാക്കുന്ന ജിഎസ്ടിയില്‍ അന്തിമ തീരുമാനമായി. എസി- നോണ്‍ എസി റസ്റ്റോറന്‍റുകളില്‍ നിന്ന് വാങ്ങുന്ന പാഴ്സലായി വാങ്ങുന്നതോ എസി മുറിയില്‍ ഇരുന്ന് കഴിക്കുന്നതോ ആയ ഭക്ഷണത്തിനാണ് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുക. ഇത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കവേ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എസി ഹോട്ടലിലെ നോണ്‍ എസി മുറികളിലും ഇതേ തുക തന്നെയായിരിക്കും ജിഎസ്ടിയിനത്തില്‍ ഈടാക്കുക.

advertisement

ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയ്ക്ക് കീഴില്‍ രാജ്യത്ത് 12 ശതമാനമാണ് തീരുവ ഇനത്തില്‍ എസി- നോണ്‍ എസി ഹോട്ടല്‍ ബില്ലുകളില്‍ ഈടാക്കിയിരുന്നത്. ബാര്‍ ലൈസന്‍സുള്ള റസ്റ്റോറന്‍റുകളില്‍ 18 ശതമാനവും സ്റ്റാര്‍ ഹോട്ടലുകളില്‍ 28 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഹോട്ടലിലും റസ്റ്റോറന്‍റിലും ഭക്ഷണവും മദ്യവും വിളമ്പുന്നതിന് 18 ശതമാനം നികുതി ഈടാക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് വ്യക്തമാക്കിയത്.

restaurant

ഹോട്ടലിന്‍റെ ഏതെങ്കിലും ഭാഗത്ത് എസി സൗകര്യമുണ്ടെങ്കില്‍ 18 ശതമാനം തന്നെ നികുതിയിനത്തില്‍ ഈടാക്കാമെന്നും സിബിഇസി ചൂണ്ടിക്കാണിക്കുന്നു. ഇതേ തുക തന്നെ പാഴ്സലായി നല്‍കുന്ന ഭക്ഷണത്തിനും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാമെന്നും സിബിഇസി പറയുന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് കൂടുതല്‍ നികുതി ഈടാക്കുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഹോട്ടല്‍ ബില്ലുകളിലെ ജിഎ​സ്ടി ഏകീകരിക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.