ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വരുന്നതോടെ രാജ്യം ഒറ്റ വിപണിയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് നികുതിയിനത്തില്‍ കൂടുതല്‍ പണം ലഭിയ്ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് സേവനങ്ങളുടെ പാതയില്‍ ലഭ്യമാകും. നിലവിലുള്ള കുറേയെറെ നികുതികള്‍ ഇതോടെ ഇല്ലാതാകുന്നത് ഉത്പാദകരേയും വില്പനക്കാരേയും സഹായിക്കും.
ജിഎസ് ടി ബില്‍ രാജ്യസഭ പാസ്സാക്കി സാധാരണക്കാരെ എങ്ങനെയാണ് ചരക്ക് സേവന നികുതി നേരിട്ട് ബാധിയ്ക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്പാദകര്‍ക്കും വില്പനക്കാര്ക്കും നികുതിയില്‍ കുറവ് വരുമ്പോള്‍ അത് സ്വാഭാവികമായി ഉപഭോക്താക്കള്‍ക്കും ഗുണകരമായിത്തന്നെ വരും. നികുതിയ്ക്ക് മേല്‍ നികുതി എന്ന രീതിയാണ് ഇതോടെ ഇല്ലാതാവുക. ഒരു റെഡിമെയ്ജ് ഷര്‍ട്ടിന്റെ ഉദാഹരണം എടുക്കാം. ഷര്‍ട്ട് നിര്‍മിച്ച് അത് ഫാക്ടറിയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എക്സൈസ് നികുതി അടയ്ക്കണം. അത് കഴിഞ്ഞ് അത് ചില്ലറ വില്പന കേന്ദ്രം വഴി വിറ്റഴിയ്ക്കപ്പെടുമ്പോള് സംസ്ഥാന സര്‍ക്കാരിന് വില്പന നികുതിയും അടയ്ക്കണം.
ആത്യന്തികമായി ഉപഭോക്താവിനാണ് ഈ നികുതി ഭാരം. ജിഎസ്ടി(ചരക്ക് സേവന നികുതി) നിലവില്‍ വരുന്നതോടെ ഇത്തരത്തിലുള്ള ഇരട്ട നികുതികള്‍ പലതും ഇല്ലാതാകും. എല്ലാ നികുതികളും ഒരു പോയന്റില്‍ തന്നെ ഈടാക്കപ്പെടും. അതുകൊണ്ട് സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചത് താന്‍ എത്ര നികുതി കൊടുക്കുന്നു എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയും ലഭിയ്ക്കും. അന്തര്‍സംസ്ഥാന നികുതികളും ഏകീകരിയ്ക്കപ്പെടുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണകരമാണ്. ഇന്ത്യ ഒറ്റ രാജ്യമാണെങ്കിലും നിലവിലെ സ്ഥിതിയില്‍ ഓരോ സംസ്ഥാനവും ഏതാണ്ട് സ്വതന്ത്ര നികുതി വ്യവസ്ഥയുമായാണ് മുന്നോട്ട് പോകുന്നത്.
ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേയ്ക്ക് ഉത്പന്നങ്ങള്‍ എത്തിയ്ക്കുമ്പോള്‍ രണ്ടിടത്തും നികുതി നല്‍കേണ്ടിവരും. ജിഎസ്ടി വരുന്നതോടെ ആ പ്രശ്നവും പരിഹരിയ്ക്കപ്പെടും. ഇത് ഉത്പന്ന വിലയില്‍ കുറവുണ്ടാക്കുമെന്നും ഉറപ്പാണ്. കേന്ദ്ര ചരക്ക് സേവന നികുതി(സിജിഎസ്ടി) എന്നും സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി)എന്നും ജിഎസ്ടിയെ രണ്ടായി തിരിയ്ക്കുന്നുണ്ട്. സിജിഎസ്ടി നിലവില്‍ വരുന്നതോടെ സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, മരുന്നുകള്‍ക്കും മറ്റും ഏര്‍പ്പെടുത്തുന്ന എക്സൈസ് തീരുവ, സേനവ നികുതി, അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി, സ്പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടികള്‍ സര് ചാര്‍ജ്ജുകള്‍, സെസ്സ് എന്നിവ ഇല്ലാതാകും. എസ്ജിഎസ്ടി വരുമ്പോള്‍ വാറ്റ്, വില്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, സംസ്ഥാന സെസ്സുകള്‍, എന്‍ട്രി ടാക്സ് എന്നിവ ഇല്ലാതാകും. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം. നൂറ് ശതമാനം നികുതി ഈടാക്കുന്ന മദ്യത്തിന്റെ കാര്യത്തില്‍ ഇതൊന്നും നടക്കില്ല. സര്‍ക്കാരിന്റെ അക്ഷയ പാത്രമാണ് മദ്യക്കച്ചവടം. ബാക്കിയെല്ലാത്തിനും നികുതി കുറയുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ നിലവിലുള്ള രീതി തന്നെ തുടരും. പെട്രോളിന്റെ കാര്യത്തിലും സംഗതി ഇങ്ങനെ തന്നെയാണ്.